ഓസീസ് പര്യടനം; ഇന്ത്യൻ ടീം സിഡ്നിയിലെത്തി

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം സിഡ്നിയിലെത്തി. ഐപിഎൽ അവസാനിച്ചതിനു ശേഷം ദുബായിൽ നിന്നാണ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾ ഉൾപ്പെട്ട പര്യടനം രണ്ട് മാസത്തോളം നീണ്ട് നിൽക്കും.
നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.
Read Also : ഓസ്ട്രേലിയൻ പര്യടനം: കസ്റ്റമൈസ്ഡ് പിപിഇ കിറ്റും മാസ്കും; ഇന്ത്യൻ ടീം പുറപ്പെട്ടു
ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
Story Highlights – tour of Australia: Indian team lands in Sydney
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here