പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ഇക്കുറിയും സൈനികർക്കൊപ്പമെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ഇക്കുറിയും സൈനികരോടൊപ്പമെന്ന് റിപ്പോർട്ട്. 2014 മുതൽ സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്ന പ്രധാനമന്ത്രി ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഗുജറാത്തിലോ ജെയ്‌സാൽമീറിലോ ആയിരിക്കും ആഘോഷമെന്നാണ് വിലയിരുത്തൽ.

ദീപാവലി ദിനത്തിൽ സൈനികർക്ക് വേണ്ടി ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ വർഷം കശ്മീരിലെ രജൗരി ജില്ലയിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.

Story Highlights diwali celebration prime minister with soldiers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top