ദളിത് യുവതിയെ വിവാഹം കഴിച്ചു; യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു

ദളിത് യുവതിയെ വിവാഹം കഴിച്ചതിന് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. 28കാരനായ യുവാവിനെ ഒരു സംഘം ആളുകൾ വടിയും ലാത്തിയും ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവാവിൻ്റെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.
5 മാസം മുൻപാണ് സവർണജാതിയിൽ പെട്ട ആകാശ് എന്ന 28കാരൻ ദളിത് യുവതിയെ വിവാഹം ചെയ്തത്. ആ സമയം മുതൽ തന്നെ ആകാശിനെ ചിലർ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് അയാളുടെ സഹോദരൻ പൊലീസിനോട് വെളിപ്പെടുത്തിയത്. ഞായറാഴ്ച ഭാര്യയുമായി ഭാര്യവീട്ടിലേക്ക് പോയി തിരികെ വരവെ ആകാശിനെ അഞ്ച് പേർ ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരികെ വരുന്നതിനിടെ ആകാശും ഭാര്യയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പ്രതികളിൽ ഒരാളായ അജയ്‌യുടെ ദേഹത്ത് തട്ടി. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും അത് മൂർച്ഛിച്ച് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ അജയ് ആകാശിനെ മർദ്ദിക്കുകയായിരുന്നു. സവർണനായ ആകാശ് ദളിത് യുവതിയെ വിവാഹം ചെയ്തതിൽ അജയ്‌യും സുഹൃത്തുക്കളും നേരത്തെ അസ്വസ്ഥരായിരുന്നു എന്ന് പൊലീസ് പറയുന്നു.
Story Highlights – Man Who Married Dalit Woman Thrashed With Sticks In Gurgaon, Dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here