Advertisement

പാകിസ്താനിലെ സ്‌കൂളില്‍ നടന്ന ബോംബാക്രമണത്തിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങള്‍ [24 fact check]

November 14, 2020
Google News 1 minute Read
fact check

-/ രഞ്ജിമ മഴ

പാകിസ്താനില്‍ കഴിഞ്ഞ മാസമുണ്ടായ ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം. പാകിസ്താനിലെ പെഷവാറിലെ ഒരു സ്‌കൂളിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 27 ന് നടന്ന ബോംബ് ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Read Also : ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് മൻമോഹൻ സിംഗിന് ക്ഷണമോ? പ്രചരിക്കുന്നതിന് പിന്നിൽ [24 Fact Check]

ആ സ്‌ഫോടനുവുമായി ബന്ധപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. മുഖത്ത് മുറിവേറ്റ കുട്ടിയുടെ ചിത്രവും, രക്തത്തില്‍ കിടക്കുന്ന പേനയും പെന്‍സിലുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന രണ്ട് ഫോട്ടോകള്‍.

രണ്ട് ചിത്രങ്ങള്‍ക്കും പെഷവാറിലെ ആക്രമണവുമായി ബന്ധമില്ല. ഒരു ചിത്രം 2018 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്, മറ്റൊന്ന് സിറിയയില്‍ നിന്നുള്ള പഴയ ചിത്രമാണ്. പരുക്കേറ്റ കുട്ടിയുടെ ചിത്രം ജനുവരി 11ന് അപ്‌ലോഡ് ചെയ്തതാണ്. സിറിയയിലെ വ്യോമാക്രമണത്തിനിടെ എഎഫ്പി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ പേനയുടെ ഫോട്ടോയാണ് മറ്റൊരു ചിത്രം.

Story Highlights 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here