ഹോം കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്: വിഡിയോ

വരുന്ന ഐഎസ്എൽ സീസണിലേക്കുള്ള ഹോം കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. ഹ്രസ്വചിത്ര സ്വഭാവത്തിൽ, മനോഹരമായ ഒരു പ്രസൻ്റേഷൻ വിഡിയോയിലൂടെയാണ് ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്. മഞ്ഞയും നീലയും നിറങ്ങൾ തന്നെയാണ് ജഴ്സിയിൽ ഉള്ളതെങ്കിലും ഡിസൈനിൽ വ്യത്യാസമുണ്ട്.
ഒരു കുട്ടി ജഴ്സി തയ്ക്കാൻ തുണി കൊടുക്കുന്നതിൽ നിന്നാണ് വിഡിയോയുടെ തുടക്കം. അതിന് വലിയ പ്രാധാന്യം നൽകാതെ തുണി ഒരു മൂലയിലേക്കിടുന്ന തയ്യൽക്കടക്കാരൻ പിന്നീട് പലപ്പോഴായി കേരളവും ബ്ലാസ്റ്റേഴ്സിൻ്റെ മഞ്ഞ നിറവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാണുന്നു. തുടർന്ന് ഇയാൾ ജഴ്സി തയ്ച്ച് നൽകുകയാണ്. അഞ്ച് മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Read Also : ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറായി ബൈജൂസ്
നവംബർ 20 ന് ഗോവയിലാണ് ഇത്തവണ ഐഎസ്എൽ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും. 2020-21 എഡിഷൻ ഐഎസ്എൽ കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക. കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
നവംബർ 26 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബർ 13 ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും. 11 ടീമുകളാണ് ഐഎസ്എല്ലിൽ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗിൽ 11 ടീമുകളായത്.
Story Highlights – kerala blasters home kit for isl lauched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here