Advertisement

മഹാരാഷ്ട്രയിൽ നവംബർ 16 മുതൽ ആരാധനാലയങ്ങൾ തുറക്കും

November 14, 2020
Google News 2 minutes Read
Maharashtra reopen worship November

ഈ മാസം 16ആം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാർ. ആരാധനാലയങ്ങൾ തുറക്കാൻ വൈകുന്നു എന്നാരോപിച്ച് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഗവർണർ ഭഗത് സിംഗ് കോഷിയാരിയും വിഷയത്തിൽ ഇടപെട്ടതിനു പിന്നാലെയാണ് പുതിയ തീരുമാനം.

ആളുകൾ കൂട്ടം കൂടരുതെന്നും മാസ്ക് ധരിക്കുന്നത് അടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. മാർച്ച് 17 മുതലാണ് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആരാധനാലയങ്ങൾ അടച്ചിട്ടത്.

Read Also : മഹാരാഷ്ട്രയിൽ സ്‌കൂളുകളും ക്ഷേത്രങ്ങളും ഉടൻ തുറക്കും; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ക്ഷേത്രങ്ങൾ തുറക്കാൻ വൈകുന്നു എന്നാരോപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ബിജെപി രൂക്ഷമായി വിമർശിച്ചിരുന്നു. ചില സമരങ്ങളും സംസ്ഥാനത്ത് നടന്നു. സംസ്ഥാനത്തെ പ്രശസ്തമായ ക്ഷേത്രങ്ങൾക്കു മുന്നിൽ ഒരുമിച്ചുകൂടിയ ബിജെപി പ്രവർത്തകർ ഇവ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തെങ്കിലും ‘ദൈവികമായ’ ഇടപെടലുകൾ കൊണ്ടാണോ സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കാത്തതെന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിൽ ചോദിച്ചിരുന്നു.

Story Highlights Maharashtra govt decides to reopen places of worship from November 16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here