ചെന്നൈയിൽ ഭർത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഒളിവിൽ

ചെന്നൈയിൽ ഭർത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ജയമാല ഒളിവിൽ. പ്രതിയ്ക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. സംഭവത്തിൽ മൂന്നു പേരെ പൊലീസ് നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒത്തു തീർപ്പിനിടെയാണഅ മരുമകൾ ഭർത്താവിനെയും മാതാപിതാക്കളെയും വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭാര്യാ സഹോദരൻ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, കേസിലെ മുഖ്യപ്രതിയെ ജയമാലയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

രാജസ്ഥാൻ സ്വദേശികളായ ദളിത് ചന്ദ്, പുഷ്പ , മകൻ ശീതൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈലൻസർ ഘടിപ്പിച്ച തോക്കുകൊണ്ടാവാം വെടിയുതിർത്തതെന്നാണ് സൂചന. ശീതളും ജയമാലയും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയിൽ നടക്കുകയാണ്. അഞ്ചു കോടി രൂപയാണ് ജയമാല ജീവനാംശമായി ചോദിച്ചത്, ഇതേ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Story Highlights main accused in the shooting death of her husbend and parents in chennai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top