കോടിയേരിയുടെ രാജി ആരോഗ്യ പ്രശ്‌നങ്ങളാലെന്ന് സീതാറാം യെച്ചൂരിയും

സംസ്ഥാനസെക്രട്ടറി പദവിയില്‍ നിന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ മാറ്റം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ സിപിഐഎം. പുതിയ സെക്രട്ടറി എ വിജയരാഘവന്‍ എകെജി സെന്ററിലെത്തി ചുമതലകള്‍ നിര്‍വഹിച്ചു തുടങ്ങി. ഇന്നലെ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും വിശദീകരിക്കാനില്ലെന്ന നിലപാടിലാണ് നേതാക്കള്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കോടിയേരി മാറിയതെന്ന് സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ ആവര്‍ത്തിച്ചു.
Read Also : പശ്ചിമ ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സീതാറാം യെച്ചൂരി
രാവിലെ ഒന്‍പതരയോടെയാണ് പുതിയ സെക്രട്ടറി എ വിജയരാഘവന്‍ എകെജി സെന്ററിലേക്കെത്തിയത്. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയാറായില്ല. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരക്കുകളുമായി സെക്രട്ടറിയുടെ ചുമതലകള്‍ അദ്ദേഹം നിര്‍വഹിച്ചു തുടങ്ങി.
പ്രചാരണരംഗത്ത് ഉയരാവുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ കോടിയേരിയുടെ പിന്മാറ്റം സഹായകരമാകും. മറ്റു പാര്‍ട്ടികളില്‍ നിന്നും സിപിഐഎമ്മിനെ വ്യത്യസ്തമാക്കുന്നത് ഇതൊക്കെയാണെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. അതേസമയം, കോടിയേരിയുടെ പാത എന്തുകൊണ്ട് മുഖ്യമന്ത്രി പിന്‍തുടരുന്നില്ലെന്ന ചോദ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്. തത്കാലം അതിനെ അവഗണിച്ചു മുന്നോട്ടുപോകാനാണ് തീരുമാനം.
Story Highlights – kodiyeri balakrishnan, sitharam yechuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here