ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി

മൂന്നാം ഘട്ട രോഗവ്യാപനം ഗുരുതരമായി തുടരുന്ന ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷത്തിലധികം വർധിപ്പിക്കാൻ തീരുമാനം.
ഡിആർഡിഒ കേന്ദ്രത്തിൽ 750 ഐസിയു കിടക്കകൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ, നീതി ആയോഗ് അംഗം വികെ പോൾ, ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ 24 മണിക്കൂറിൽ 3235 കേസുകളും 95 മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 2544 പുതിയ കേസുകളും സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച് ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയു വിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തിൽ തുടരുകയാണെന്നും മകൻ ഫൈസൽ പട്ടേൽ ട്വീറ്റ് ചെയ്തു. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 കേസുകളും 447 മരണവും റിപ്പോർട്ട് ചെയ്തു.
Story Highlights – A meeting chaired by Union Home Minister Amit Shah in Delhi assessed the situation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here