രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 93.1 ശതമാനം

covid 19, coronavirus, kerala

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 41,100 പോസിറ്റീവ് കേസുകളും 447 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണം 82 ലക്ഷം കടന്നു. പ്രതിദിന കേസ് ഡല്‍ഹിയില്‍ 7000 മുകളില്‍ തന്നെ തുടരുന്നു. പ്രതിദിന കൊവിഡ് കേസും മരണസംഖ്യയും കുറഞ്ഞു. ഒരാഴ്ചയായി അരലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍.

രാജ്യത്ത് ഇതുവരെ 88,14,579 പേര്‍ വൈറസ് ബാധിതരായി. മരണസംഖ്യ 1,29,635 ആയി. പ്രതിദിന രോഗമുക്തരുടെ എണ്ണവും കഴിഞ്ഞ 24 മണിക്കൂറിനിടെ കുറഞ്ഞു. 82,05,728 പേര്‍ ഇതുവരെ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. 93.1 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.47 ശതമാനമായി തുടരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7340 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96 പേര്‍ മരിച്ചു. പോസിറ്റീവ് നിരക്ക് 14 ശതമാനത്തിന് മുകളിലാണ്. അതിര്‍ത്തി സംസ്ഥാനമായ ഹരിയാനയിലും കേസുകള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ 4,237, കര്‍ണാടകയില്‍ 2154, ആന്ധ്രയില്‍ 1657 മാണ് പുതിയ കേസുകള്‍. രാജ്യത്തെ പരിശോധനകളുടെ എണ്ണവും കഴിഞ്ഞ 24 മണിക്കൂറിനിടെ കുറഞ്ഞു. 8,5000 പരിശോധനകള്‍ മാത്രമാണ് രാജ്യത്ത് നടന്നത്.

Story Highlights covid 19, coronavirus, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top