ഡിസംബറോടെ പത്ത് കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കും; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ

ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാന്‍ വേണ്ടി 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല. ഓക്‌സ്‌ഫോര്‍ഡ്
സര്‍വകലാശാലയും അസ്ട്ര സേനക കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച കൊവി ഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാല്‍ ഉടന്‍ ഉപയോഗിക്കാനുള്ള അനുമതിയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അഡാര്‍ പൂനാവാല ബ്ലൂംബെര്‍ഗ് വാര്‍ത്ത പോര്‍ട്ടലിനോട് പറഞ്ഞു.
ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന മുഴുവന്‍ വാക്‌സിനും രാജ്യത്ത് ഉപയോഗിക്കും. അടുത്ത വര്‍ഷം മുതല്‍ പകുതി ഇവിടെയും പകുതി വാക്‌സിന്‍ വിതരണ സംഘടനയായ കൊവാക്‌സിനും കൈമാറും.ലോകത്ത് വാക്‌സിന്‍ വിതരണത്തില്‍ തുല്യത നടപ്പാക്കുന്ന സ്ഥാപനമാണ് കൊവാക്‌സ്. അമേരിക്കന്‍ കമ്പനിയുടെ നോവവാക്‌സ് എന്ന വാക്‌സിന്‍ നിര്‍മിക്കാനും പദ്ധതിയുണ്ടെന്ന് പൂനവാല പറഞ്ഞു.
Story Highlights – One billion Covid vaccine will be produced by December; Serum Institute CEO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here