ബിലിവേഴ്സ് ചർച്ചിന്റെ പ്രവർത്തനം പരിശോധിക്കാൻ സിബിഐ

cbi investigate believers church issue

ബിലിവേഴ്സ് ചർച്ചിന്റെ പ്രവർത്തനം പരിശോധിക്കാൻ സിബിഐ. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം.

ബിലിവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രാഥമിക വിവര ശേഖരണം സിബിഐ നടത്തിക്കഴിഞ്ഞു. സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമകും അന്വേഷണം നടത്തുക. മതത്തിന്റെ മറയാക്കി നടന്ന കള്ളപ്പണ വെളുപ്പിക്കലാണ് ബിലിവേഴ്സ് ചർച്ച് നടത്തിയത് എന്നാണ് പ്രാഥമിക നിരീക്ഷണം.

അതേസമയം, കണ്ടെടുത്ത പണത്തിനും നിക്ഷേപിച്ച പണത്തിനും നിയമപ്രകാരമായ സ്രോതസ്സ് കാണിക്കാൻ ബിലീവേഴ്സ് ചർച്ചിന് ഇതുവരെ സാധിച്ചില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

Story Highlights cbi, believers church

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top