ബിലീവേഴ്‌സ് റെയ്ഡ്: കെപി യോഹന്നാൻ ഹാജരാകില്ല; ബിഷപ്പ് വിദേശത്തെന്ന് റിപ്പോർട്ട്

kp yohannan wont present before income tax

ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡിൽ ബിഷപ്പ് കെ പി യോഹന്നാൻ ഹാജരാകില്ല. കെ പി യോഹന്നാൻ വിദേശത്ത് ആണെന്ന് ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നാണ് വിവരം. കെ പി യോഹന്നാനോട് ഇന്ന് ഹാജരാവാൻ ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

വൻക്രമക്കേടുകളാണ് ബിലീവേഴ്‌സ് ചർച്ചിൽ നടന്നിരിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കോടികളാണ് ബിലീവേഴ്‌സ് ചർച്ചിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പുറമെ പേരൂർക്കടയിലും, കവടിയാറിലും ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ബിലീവേഴ്‌സ് സഭയിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്ന ആറ് പ്രധാനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. സഭയ്ക്ക് കീഴിലെ വിവിധ ട്രസ്റ്റുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.

Story Highlights kp yohannan wont present before income tax

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top