Advertisement

അന്തരിച്ച ബിലീവേഴ്‌സ് ചർച്ച് പരമാധ്യക്ഷൻ കെപി യോഹനാന്റെ മൃതദേഹം നിരണത്ത് എത്തിച്ചു; കബറടക്കം മറ്റന്നാൾ

May 19, 2024
Google News 3 minutes Read
The body of late Believers Church President KP Yohanan was brought to Niranam

അന്തരിച്ച ബിലീവേഴ്‌സ് ചർച്ച് പരമാധ്യക്ഷൻ കെപി യോഹനാന്റെ മൃതദേഹം നിരണം സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൽ എത്തിച്ചു. മറ്റെന്നാളാണ് കബറടക്കം. ( The body of late Believers Church President KP Yohanan was brought to Niranam )

അമേരിക്കയിൽ നിന്നും ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വിലാപ യാത്രയായിട്ടാണ് എത്തിച്ചത്. ഇന്ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൽ രണ്ടാം ഘട്ട സംസ്‌ക്കാര ശുശ്രൂഷ ചടങ്ങുകൾ നടക്കും. നാളെ ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ പൊതു ദർശനം നടക്കും.

അമേരിക്കയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ പി യോഹന്നാൻ ഈ മാസം 8 നാണ് അന്തരിച്ചത്. വാഹനപടം സംബന്ധിച്ച് ദുരൂഹതകൾ ഉണ്ടെന്നുള്ള പ്രചാരണവും ബിലിവേഴ്‌സ് ചർച്ച് അധികൃതർ തള്ളുന്നുണ്ട്.

Story Highlights : The body of late Believers Church President KP Yohanan was brought to Niranam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here