കോൺഗ്രസ് എംപി മനീഷ് തിവാരിക്ക് കൊവിഡ്

കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരിക്ക് കൊവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ തിവാരി തന്നെയാണ് കൊവിഡ് ബാധിതനായ വിവരം അറിയിച്ചത്. പനിയുള്ളതിനാലാണ് ടെസ്റ്റ് ചെയ്തതെന്നും ഫലം പോസിറ്റീവായിരുന്നു എന്നും തിവാരി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
“ഇന്ന് വൈകുന്നേരം എനിക്ക് കൊവിഡ് പോസിറ്റീവായി. ഇന്നലെ രാത്രി 2 മണിക്ക് ചെറിയ പനി ഉണ്ടായിരുന്നു. ഇന്ന് രാവിലെ ടെസ്റ്റ് ചെയ്തു. രണ്ട് ടെസ്റ്റുകൾ ചെയ്തു. മറ്റ് രോഗലക്ഷണങ്ങളൊന്നും ഇല്ല. ഞാനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പാലിക്കണം.”- അദ്ദേഹം ട്വീറ്റ് ചെയ്തു.
രണ്ടാം യു.പിഎ സർക്കാറിൽ 2012 മുതൽ 2014 വരെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു മനീഷ് തിവാരി.
Story Highlights – Congress MP Manish Tewari tests positive for COVID-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here