കുമളിയിൽ അൻപത്തിയഞ്ചുകാരന്റെ മരണം ; കൊലപാതകമെന്ന് പൊലീസ്

കുമളി ഒട്ടകത്തല മേട്ടിൽ അൻപത്തിയഞ്ചുകാരന്റെ മരണം മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഒട്ടകത്തലമേട് സ്വദേശി ബാലകൃഷ്ണനും ഭാര്യ ശാന്തിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കുമളി സ്വദേശിയായ സജീവനെയാണ് സുഹൃത്തായ ബാലകൃഷ്ണനും ഭാര്യ ശാന്തിയും ചേർന്ന് കൊലപ്പെടുത്തിയത്. ദീപാവലി ആഘോഷിക്കാൻ ബാലകൃഷ്ണന് സജീവനെ ക്ഷണിച്ചു. മദ്യാപാനത്തെ തുടർന്ന് സജീവനും ബാലകൃഷ്ണനും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

വാക്കേറ്റത്തെ തുടർന്നുള്ള സംഘർഷത്തെ തുടർന്ന് വീടിന് സമീപം കിടന്ന കമ്പ് ഉപയോഗിച്ച് ബാലകൃഷ്ണൻ സജീവന്റെ തലയ്ക്കടിച്ചു. പിന്നീട് അബോധാവസ്ഥയിലായ സജീവന്റെ കഴുത്തിൽ ശാന്തയുടെ സാരി ഉപയോഗിച്ച് മുറുക്കി. മരണം ഉറപ്പാക്കിയതോടെ നാട്ടുകാരെ വിളിച്ച് സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും പറഞ്ഞു. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസുകാർ സജീവന്റെ കഴുത്തിലെ മുറിവ് കണ്ടെത്തി. പ്രതികളെ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സജീവന്റെ തലയിൽ രക്തംകട്ട പിടിച്ചതായും കഴുത്ത് ഒടിഞ്ഞതായും ശരീരത്തിൽ മുറിപ്പാടുകൾ ഉള്ളതായും കണ്ടെത്തി. ബാലകൃഷ്ണനെയും ഭാര്യയെയും സംഭവസ്ഥലതെത്തിച്ച് തെളിവെടുപ്പ് നടത്തി.

Story Highlights Fifty-five-year-old dies in Kumily; Police call it murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top