ടീമിൽ ഇടം ലഭിച്ചില്ല; മുൻ ബംഗ്ലാദേശ് അണ്ടർ-19 ക്രിക്കറ്റർ ആത്മഹത്യ ചെയ്ത നിലയിൽ

മുൻ ബംഗ്ലാദേശ് അണ്ടർ-19 ക്രിക്കറ്റർ മുഹമ്മദ് സോസിബ് ആത്മഹത്യ ചെയ്ത നിലയിൽ. നവംബർ 14നാണ് തൻ്റെ വീട്ടിൽ വെച്ച് സോസിബ് ആത്മഹത്യ ചെയ്തത്. 21കാരനായ സോസിബ് 2018 അണ്ടർ-19 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിൽ സ്റ്റാൻഡ് ബൈ താരമായി കളിച്ചിരുന്നു. പ്ലേയിംഗ്ന് ഇലവനിൽ താരം ഉണ്ടായിരുന്നില്ല. വലംകയ്യൻ ബാറ്റ്സ്മാനായ സോസിബ് അണ്ടർ-19 ഏഷ്യാ കപ്പിൽ കളിച്ചിരുന്നു.
Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി ജനുവരിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്
2018ൽ ലിസ്റ്റ് എ മത്സരങ്ങളിൽ അരങ്ങേറിയ സോസിബ് മാർച്ച് മുതൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഉടൻ നടക്കാനിരിക്കുന്ന ബംഗബന്ധു ടി-20 കപ്പിൽ കളിക്കുന്ന ഒരു ടീമും താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൻ്റെ മനോവേദനയിലാണ് താരം ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ദുഖം രേഖപ്പെടുത്തി.
Story Highlights – Former Bangladesh U19 cricketer Mohammad Sozib dies by suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here