കാർത്തി ചിദംബരത്തിനും ഭാര്യക്കുമെതിരായ കേസ്; ആദായനികുതി വകുപ്പിന് നോട്ടിസ് അയക്കാൻ സുപ്രിംകോടതി ഉത്തരവ്

income tax gets notive from sc

കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനും ഭാര്യക്കുമെതിരെയുള്ള ഏഴ് കോടിയുടെ നികുതി വെട്ടിപ്പ് കേസിൽ ആദായനികുതി വകുപ്പിന് നോട്ടിസ് അയക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു.

കേസിൽ നിന്ന് കുറ്റവിമുക്തരാക്കണമെന്ന കാർത്തി ചിദംബരത്തിന്റെയും ഭാര്യയുടെയും ഹർജിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം ആദായനികുതി വകുപ്പ് നിലപാട് അറിയിക്കണം. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിക്ക് കേസ് കൈമാറിയതിനെയും കാർത്തി ചിദംബരം ചോദ്യം ചെയ്തു.

Story Highlights income tax gets notive from sc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top