രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു

india daily covid cases around 30k

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 30,548 പോസിറ്റീവ് കേസുകളും 435 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 88,45,127 ആയി. ആകെ മരണം 1,30,070 ൽ എത്തി. 4,65,478 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ഡൽഹിയിലും കൊവിഡ് ബാധ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ഡൽഹിയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ തൊട്ടുപ്പിനാലെ കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്.

24 മണിക്കൂറിനിടെ 43,851 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 82,49,579 ആയി.

Story Highlights india daily covid cases around 30k

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top