പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു; യുപിയിൽ യുവാവിനെ തല്ലിക്കൊന്നു

Man murdered urinating public

പൊതുസ്ഥലത്ത് മൂത്രമൊഴിച്ച 23കാരനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. 23കാരനായ സുഹൈൽ എന്ന യുവാവിനെയാണ് അഞ്ച് പേർ ചേർന്ന് തല്ലിക്കൊന്നത്. പ്രതികളിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ട് പേർക്കായി തെരച്ചിൽ നടക്കുകയാണ്.

യുപിയിലെ ബഹ്‌റൈച്ച്‌ ജില്ലയിലുള്ള ഖൈ​രി ദി​കോ​ലി ഗ്രാ​മ​ത്തിൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അമ്മാവൻ്റെ വീടിനു മുന്നിൽ മൂത്രമൊഴിക്കുകയായിരുന്ന സുഹൈലിനെ അയൽക്കാരായ രാം മൂരത്, ആത്മറാം, രാംപാൽ, സനേഹി, മഞ്ജീത് എന്നിവർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ സുഹൈലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ആദ്യം ആസിഡ് ഒഴിച്ചു; ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി: മുംബൈയിൽ 22കാരിയെ കാമുകൻ കൊലപ്പെടുത്തി

തുടർന്ന് സുഹൈലിൻ്റെ അമ്മാവൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. രാം മൂരത്, സനേഹി, മഞ്ജിത് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Story Highlights Man beaten to death for urinating in public

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top