Advertisement

കിഫ്ബിക്കെതിരെ ആര്‍എസ്എസ് ഗൂഢാലോചന; തെളിവുണ്ടെങ്കില്‍ ധനമന്ത്രി പുറത്തുവിടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

November 16, 2020
Google News 2 minutes Read
v muraleedharan

കിഫ്ബിക്കെതിരെ ആര്‍എസ്എസ് ഗൂഢാലോചനയെന്ന എന്ന ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ ധനമന്ത്രി ടി എം തോമസ് ഐസക് പുറത്തുവിടണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തോമസ് ഐസക്കിന് ബുദ്ധി കൂടിപോയ കുഴപ്പമാണ്. സിഎജി ഓഡിറ്റിനെ എതിര്‍ക്കുന്നത് കള്ളക്കളി പുറത്തു വരാതിരിക്കാനെന്നും വി മുരളീധരന്‍.

Read Also : ധനമന്ത്രി ഉണ്ടയില്ലാ വെടിപൊട്ടിക്കുകയാണെന്ന് രമേശ് ചെന്നിത്തല; കിഫ്ബിയിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടൽ ഉണ്ടെന്ന് കെ.സുരേന്ദ്രൻ

അതേസമയം കിഫ്ബിക്ക് എതിരെയുള്ള നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഗൂഢാലോചനയില്‍ മാത്യു കുഴല്‍നാടന് പങ്കുണ്ടെന്നും മന്ത്രി ആരോപിച്ചു. കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനു പച്ചക്കൊടി വീശിയത് റാം മാധവാണ്. ഗൂഢാലോചനയുടെ ഭാഗമാണ് കെപിസിസി സെക്രട്ടറി മാത്യു കുഴല്‍ നാടന്‍. കിഫ്ബിയിലെ അഴിമതി എന്താണെന്ന് മാത്യു കുഴല്‍നാടന്‍ പറയണമെന്നും ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണത്തെ തള്ളിയ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി.

സംഘപരിവാര്‍- ആര്‍എസ്എസ് പ്രവര്‍ത്തകരുമായി താന്‍ ബന്ധപ്പെട്ടു എന്നു തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. മസാല ബോണ്ടിന് റിസര്‍വ് ബാങ്കിന്റെ അനുമതി ഉണ്ടെന്ന രേഖ മന്ത്രി പുറത്ത് വിടണം. എന്‍ഒസിയാണ് മന്ത്രി ഉയര്‍ത്തികാട്ടുന്നതെന്നും മാത്യു കുഴല്‍നാടന്‍.

Story Highlights thomas issac, mathew kuzhalnadan, v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here