തമിഴ്‌നാട്ടില്‍ സീരിയല്‍ നടനെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടില്‍ സീരിയല്‍ നടനെ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. അന്വേഷണ സംഘം സിസി ടിവി പരിശോധനയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. സെല്‍വരത്‌നം (41) എന്ന സീരീയല്‍ താരമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
Read Also : തമിഴ്‌നാട്ടിൽ മാധ്യമ പ്രവർത്തകനെ വെട്ടിക്കൊന്നു
അസിസ്റ്റന്റ് ഡയറക്ടറായ സുഹൃത്തിനൊപ്പമാണ് സെല്‍വരത്‌നം താമസിച്ചുകൊണ്ടിരുന്നത്. സുഹൃത്താണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. ശനിയാഴ്ച സെല്‍വരത്‌നം ഷൂട്ടിംഗിന് പോയിരുന്നില്ല. പുലര്‍ച്ചെ ഫോണ്‍ കോള്‍ വന്ന ശേഷം പുറത്തു പോയ സെല്‍വരത്‌നത്തിന് വെട്ടേറ്റ വിവരമാണ് പിന്നീട് സുഹൃത്ത് അറിഞ്ഞത്.
പൊലീസില്‍ വിളിച്ച് പറഞ്ഞ സുഹൃത്ത് പിന്നീട് ആശുപത്രിയില്‍ സെല്‍വരത്‌നത്തിന്റെ മൃതദേഹം എത്തിക്കുകയും ചെയ്തു.
ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ സെല്‍വരത്‌നം തേന്‍മൊഴി ബിഎ എന്ന സീരീയലിലാണ് അഭിനയിച്ച് കൊണ്ടിരുന്നത്. പത്ത് വര്‍ഷമായി സീരീയല്‍ രംഗത്ത് സജീവമാണ്.
Story Highlights – serial actor murdered in tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here