തമിഴ്‌നാട്ടിൽ മാധ്യമ പ്രവർത്തകനെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകൾക്ക് എതിരായ വാർത്താ പരമ്പരക്ക് പിന്നാലെയാണ് കൊലപാതകം.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കാഞ്ചീപുരത്തെ വീടിന് മുന്നിൽ വച്ചായിരുന്നു മോസസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

കാഞ്ചീപുരത്തെ ഭൂമാഫിയകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് വാർത്താ പരമ്പര ചെയ്തിരുന്നു. രാഷ്ട്രീയ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് മോസസിന്റെ കുടുംബം ആരോപിച്ചു. നടപടി ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.

Story Highlights journalist killed in tamil nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top