സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

Siddique Kappan's bail; Supreme Court issues notice to UP government

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഇന്നും ആവര്‍ത്തിച്ചു. റിട്ട് ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അസാധാരണ സാഹചര്യമെന്നും മാധ്യമപ്രവര്‍ത്തകനാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മറുപടി നല്‍കി. കാപ്പനെ കാണാന്‍ അഭിഭാഷകനെയും കുടുംബാംഗങ്ങളെയും മജിസ്‌ട്രേറ്റ് അനുവദിക്കുന്നില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഹാത്‌റസിലേക്ക് പോകുകയായിരുന്ന കാപ്പന്‍ അടക്കം നാല് പേരെ ഒക്ടോബര്‍ അഞ്ചിനാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights Siddique Kappan’s bail; Supreme Court issues notice to UP government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top