ആര്‍എസ്എസുമായി ബന്ധപ്പെട്ടു എന്നു തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും; മാത്യു കുഴല്‍നാടന്‍

ആര്‍എസ്എസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു എന്നു തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് മാത്യു കുഴല്‍നാടന്‍. മസാല ബോണ്ടിന് റിസര്‍വ് ബാങ്കിന്റെ അനുമതി ഉണ്ടെന്ന രേഖ പുറത്ത് വിടാന്‍ ധനമന്ത്രി തയാറാവണം. എന്‍ഒസിയാണ് മന്ത്രി ഉയര്‍ത്തികാട്ടുന്നതെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വക്കീലിന്റെ രാഷ്ട്രീയവും കക്ഷിയുടെ രാഷ്ട്രീയവും മാറ്റിനിര്‍ത്തി തോമസ് ഐസക് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ധനമന്ത്രി ആരോപണും ഉന്നയിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇന്ത്യക്കകത്ത് കൊടുക്കുന്ന പലിശയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കിഫ്ബി പുറത്ത് നിന്ന് വായ്പയെടുക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
Story Highlights – Thomas Isaac should answer the questions; Mathew Kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here