Advertisement

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

November 16, 2020
Google News 1 minute Read
thripunithura man raped minor girl arrested

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ് അറസ്റ്റിലായത്.

തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെൺകുട്ടിയെ ഓച്ചന്തുരുത്തിൽ വിളിച്ചു വരുത്തി യുവാവ് പീഡിപ്പിച്ചത്. പുതിയകാവ് സ്വദേശിയായ ബാലികയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഞാറക്കൽ പൊലീസിനു കൈമാറിയിരുന്നു. തുടർന്ന് ഞാറക്കൽ സി.ഐ. പി. എസ് ധർമ്മജിത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Story Highlights thripunithura man raped minor girl arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here