യുഎഇിൽ ഈ പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് ‘ഗോൾഡൻ’ വീസ ലഭിക്കും; നടപടി വീസ ചട്ടഭേദഗതിയുടെ ഭാഗമായി

യുഎഇയിൽ ഗോൾഡൻ വീസ സംവിധാനം വിപുലീകരിക്കുന്നു. ഇതോടെ ചില ഉദ്യോഗത്തിൽപ്പെട്ടവർക്ക് 10 വർഷം വരെ താമസത്തിന് അനുമതി ലഭിക്കും.
നിലവിൽ ഏതാനും വർഷങ്ങൾ മാത്രം താമസത്തിന് അനുമതി നൽകുന്നതാണ് യുഎഇയിലെ വീസ സംവിധാനം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില പ്രത്യേക ഉദ്യോഗത്തിലുള്ളവർക്ക് കുറച്ചധികം നാൾ താമസിക്കാൻ വീസ കാലാവധി നൽകുന്ന സംവിധാനത്തിലേക്ക് അധികൃതർ എത്തിയിരുന്നു. ഈ നിയമമാണ് നിലവിൽ വിപുലീകരിക്കുന്നത്.
ഡോക്ടറേറ്റ് ഡിഗ്രിയുള്ളവർ, മെഡിക്കൽ ഡോക്ടർമാർ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്‌സ് പ്രോഗാമിംഗ് ജോലിക്കാർ, ഇലക്ട്രിക്കൽ, ബയോളജി എഞ്ചിനിയർമാർ എന്നിവർക്ക് ഗോൾഡൻ വീസ ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബിരുദം, ബിഗ് ഡേറ്റ, എപിഡമോളജി എന്നിവയിൽ ബിരുദമുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും.
Story Highlights – UAE Extends Golden Visa Eligibility
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here