വൈക്കത്ത് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി

vaikom two ladies dead body found

വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ സ്വദേശി അമൃതയുടെയും (21) ആലപ്പുഴ പെരുമ്പളം സൗത്ത് ഭാഗത്ത് ആര്യയുടെയും (21) മൃതദേഹമാണ് കണ്ടെത്തിയത്.

അമൃതയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ആലപ്പുഴ പൂച്ചാക്കൽ ഭാഗത്തുനിന്നായിരുന്നു മൃതദേഹം ലഭിച്ചത്. തുടർന്ന് ഒപ്പമുണ്ടായിരുന്ന ആര്യ എന്ന പെൺകുട്ടിക്കായി തിരച്ചിൽ തുടർന്നു. അൽപസമയത്തിന് ശേഷമാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്.

ആര്യയെയും അമൃതയെയും കൊല്ലം ചടയമംഗലത്ത് നിന്നാണ് കാണാതായത്. ശനിയാഴ്ച സന്ധ്യയോടെയാണ് മുറിഞ്ഞപുഴയിൽ നിന്ന് ഇവർ ആറ്റിൽ ചാടിയത്.

Story Highlights vaikom two ladies dead body found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top