ടീം ഇന്ത്യയുടെ കിറ്റ് സ്പോൺസറായി എംപിഎൽ; കരാർ മൂന്ന് വർഷത്തേക്ക്

BCCI MPL Kit Indian

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കിറ്റ് സ്പോൺസറായി ഫാൻ്റസി ഗെയിമിങ് ആപ്പായ എംപിഎൽ. നേരത്തെ തന്നെ ഇക്കാര്യത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇന്നാണ് ബിസിസിഐ ഔദ്യോഗികമായി വിവരം അറിയിക്കുന്നത്. മൂന്നു വർഷത്തേക്കാണ് കരാർ. നൈക്കിയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് 120 കോടി രൂപയുടെ മൂന്ന് വർഷത്തെ കരാറിൽ ബിസിസിഐ എംപിഎലുമായി ഒപ്പിട്ടത്.

അണ്ടർ-19, വനിതാ ടീമുകളുടെയും കിറ്റ് സ്പോൺസർ എംപിഎൽ ആണ്. ഓസ്ട്രേലിയൻ പര്യടനത്തിലാണ് ടീം ഇന്ത്യ ആദ്യമായി എംപിഎൽ സ്പോൺസർ ചെയ്യുന്ന കിറ്റ് അണിയുക. ഓസ്ട്രേലിയൻ പര്യടനത്തിലെ പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യ അണിയുക ‘റെട്രോ’ തീം ജഴ്സിയാവും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 1992ലെ ഇന്ത്യയുടെ ജഴ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയുടെ പുതിയ ജഴ്സി.

Read Also : ഓസ്ട്രേലിയക്കെതിരെ പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യ അണിയുക ‘റെട്രോ’ തീം ജഴ്സി; റിപ്പോർട്ട്

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Story Highlights BCCI Declares MPL Sports As The Official Kit Sponsor For the Indian Team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top