Advertisement

അടുത്ത സീസണിൽ മെഗാ ലേലം ഉണ്ടെങ്കിൽ ധോണിയെ ചെന്നൈ റിലീസ് ചെയ്യണം: ആകാശ് ചോപ്ര

November 17, 2020
Google News 2 minutes Read
CSK MS Dhoni auction

അടുത്ത സീസണിൽ മെഗാ ലേലം ഉണ്ടെങ്കിൽ ചെന്നൈ ധോണിയെ റിലീസ് ചെയ്യണമെന്ന് മുൻ ദേശീയ താരം ആകാശ് ചോപ്ര. ധോണിയെ ആർടിഎമിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിനു നിലനിർത്താൻ കഴിയുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ചെന്നൈ സൂപ്പർ കിംഗ്സിന് ഒരു മെഗാ ലേലം അത്യാവശ്യമാണെന്നും ചോപ്ര പറഞ്ഞു.

“മെഗാ ലേലം ഉണ്ടെങ്കിൽ ചെന്നൈ സൂപ്പർ കിംഗ്സ് ധോണിയെ റിലീസ് ചെയ്യണമെന്നാണ് ഞാൻ കരുതുന്നത്. മെഗാ ലേലം ഉണ്ടെങ്കിൽ ആ താരം മൂന്ന് വർഷം ഉണ്ടാവും. പക്ഷേ, ധോണി ചെന്നൈക്കൊപ്പം മൂന്ന് വർഷം ഉണ്ടാവുമോ? ധോണിയെ നിലനിർത്തരുതെന്നല്ല ഞാൻ പറയുന്നത്. അദ്ദേഹം അടുത്ത ഐപിഎൽ കളിക്കും. പക്ഷേ, അദ്ദേഹത്തെ ടീമിൽ നിലനിർത്തിയാൽ 15 കോടി രൂപ നൽകേണ്ടി വരും. മെഗാ ലേലത്തിൽ ധോണിയെ റിലീസ് ചെയ്താൽ ആർടിഎം ഉപയോഗിച്ച് അദ്ദേഹത്തെ നിലനിർത്താം. അങ്ങനെ ചെയ്താൽ മറ്റ് മികച്ച താരങ്ങളെ ടീമിൽ എടുക്കുകയും ചെയ്യാം.”- ചോപ്ര പറയുന്നു.

അതേസമയം, അടുത്ത സീസണിലും താൻ ചെന്നൈയിൽ ഉണ്ടാവുമെന്ന് ധോണി വെളിപ്പെടുത്തിയിരുന്നു. അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി നയിക്കുമെന്നാണ് വിശ്വാസമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥനും പറഞ്ഞിരുന്നു. സീസണിൽ ടീമിൻ്റെ പ്രകടനവും ധോണിയുടെ പ്രകടനവും മോശമായിരുന്നു. ഇക്കൊല്ലം ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായിരുന്നു ചെന്നൈ. ഇതിൻ്റെ പശ്ചാത്തലത്തിൽ ടീം ആകെ അഴിച്ചു പണിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആരാധകരും ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ധോണിയെ അടക്കം മാറ്റണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.

Story Highlights CSK should release MS Dhoni in IPL 2021 mega auction, reckons Aakash Chopra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here