Advertisement

കളമശേരി മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തിയ ഡോ. നജ്മയ്‌ക്കെതിരെ സൈബർ ആക്രമണം

November 17, 2020
1 minute Read

കളമശേരി മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തിയ ജൂനിയർ ഡോക്ടർ നജ്മ സലീമിനെതിരെ സൈബർ ആക്രമണം. ഫേസ്ബുക്കിലൂടെ നജ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തിയതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം സജീവമാണെന്നും നിയമ നടപടി സ്വീകരിച്ചുവെന്നും നജ്മ കുറിച്ചു.

നിരവധി പേരാണ് തനിക്കെതിരെ രംഗത്തെത്തിയതെന്ന് നജ്മ പറയുന്നു. ഇതിൽ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾക്കും അസഭ്യ വർഷത്തിനും എതിരെ പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിലും പരാതി നൽകി. രാഷ്ട്രീയപരമായ ആരോപണങ്ങൾക്കും അപകീർത്തിപ്പെടുത്തലിനും എതിരെ കോടതിയിൽ ഡീഫെമേഷൻ സ്യൂട്ടും ഫയൽ ചെയ്യുന്നുണ്ടെന്നും നജ്മ പറഞ്ഞു.

സൈബർ ആക്രമണം തന്നെ തളർത്തുന്നില്ല. സത്യങ്ങൾ തുറന്നു പറയുന്നവർക്ക് തന്നെപ്പോലെ ദുരനുഭവങ്ങൾ ഉണ്ടാകാതെയിരിക്കാനും അനീതിയ്ക്ക് എതിരെ ശബ്ദിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് തന്റെ ശ്രമമെന്നും നജ്മ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കളമശേരി മെഡിക്കൽ കോളേജിലെ അനാസ്ഥകൾ വെളിപ്പെടുത്തിയതിന്റെ പേരിൽ എനിക്കെതിരെ സൈബർ ആക്രമണം സജീവമാണ്. ഇതിൽ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾക്കും അസഭ്യ വർഷത്തിനും എതിരെ പോലീസ് കമ്മീഷണർക്കും സൈബർ സെല്ലിലും പരാതി നൽകിയിരിക്കുകയാണ്. രാഷ്ട്രീയപരമായ ആരോപണങ്ങൾക്കും അപകീർത്തിപ്പെടുത്തലിനും എതിരെ കോടതിയിൽ ഡീഫെമേഷൻ സ്യൂട്ടും ഫയൽ ചെയ്യുന്നുണ്ട്.

സൈബർ ആക്രമണം എന്നെ തളർത്തുന്നില്ല. എങ്കിലും സത്യങ്ങൾ തുറന്നു പറയുന്നവർക്ക് ഇനിയും എന്നെപ്പോലെ ദുരനുഭവങ്ങൾ ഉണ്ടാകാതെയിരിക്കാനും അനീതിയ്ക്ക് എതിരെ ശബ്ദിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ശ്രമം.

Story Highlights Kalamassery medical college, cyber attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top