കടലിൽ തുമ്പിക്കൈ താഴ്ത്തി വെള്ളം കുടിക്കുന്ന ഭീമാകാരനായ ആന
അഗ്നി പർവതങ്ങളുടെ നാടായ ഐസ് ലന്റിലെ കാഴ്ചകളെല്ലാം പ്രകൃതി ഒരുക്കിയവയാണ്. പാല് പോലൊഴുകുന്ന വെള്ളച്ചാട്ടം മുതൽ ലാവ ഉരുകി ഒലിച്ച പാടങ്ങൾ വരെ നീളുന്ന വിസ്മയങ്ങൾ
ഐസ് ലന്റിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദീപസമൂഹമാണ് ബിസ്മാർക്ക്. ഇവിടെ എത്തിയാൽ ഭീമാകാരനായ ആന കടലിൽ തുമ്പിക്കൈ താഴ്ത്തി വെള്ളം കുടിയ്ക്കുന്നത് കാണാം.
പ്രകൃതി ഒരുക്കിയ കലാസൃഷ്ടി. നൂറ്റാണ്ടകളോളം നീണ്ടു നിന്ന അഗ്നി പർവ്വത സ്‌ഫോടനങ്ങളുടെ ഫലമായി രൂപംകൊണ്ട ഈ പാറ എലിഫെന്റ് റോക്ക് എന്നാണ് അറിയപ്പെടുന്നത്. ആനയുടെ തലയുടെ ആകൃതിയിലുള്ളതാണ് പാറ. അറ്റ്‌ലാന്റിക് സമുദ്രത്തിൽ ദാഹമകറ്റാനായി തുമ്പിക്കൈ താഴ്ത്തി നിൽക്കുകയാണോ ഈ ആനയെന്ന് സഞ്ചാരികൾ സംശയം തോന്നാം. അത്രമേൽ ജീവൻ തുടിക്കുന്ന കലാസൃഷ്ടിയാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്.
ബസാൾട്ട് എന്നറിയപ്പെടുന്ന ശിലകളാണ് പാറയ്ക്ക് ഈ രൂപം നൽകുന്നത്. എൽഫെൽ അഗ്നി പർവത നിരകളിൽ ഒന്നിലുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് എലിഫെന്റ് റോക്ക് രൂപം കൊണ്ടതെന്ന് ചരിത്രം പറയുന്നു.
Story Highlights – elephant rock
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here