ലങ്ക പ്രീമിയർ ലീഗ്; ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

ലങ്ക പ്രീമിയർ ലീഗിൽ കളിക്കുന്നതിനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇർഫാൻ വിവരം അറിയിച്ചത്. ലങ്ക പ്രീമിയർ ലീഗിൽ കാൻഡി ടസ്കേഴ്സിനു വേണ്ടിയാണ് ഇർഫാൻ കളിക്കുക. ക്രിസ് ഗെയിൽ, കുശാൽ പെരേര തുടങ്ങിയവരും കാൻഡി ടസ്കേഴ്സിൽ ഉണ്ട്.
ലങ്ക പ്രീമിയർ ലീഗ് നവംബർ 26 മുതൽ ആരംഭിക്കും. അഞ്ച് ടീമുകളാണ് ലീഗിൽ ഉള്ളത്. രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. ഡിസംബർ 16നാണ് ഫൈനൽ. നേരത്തെ നവംബർ 14നു നിശ്ചയിച്ചിരുന്ന ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 28 മുതൽ ലങ്ക പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ കാരണം ലീഗ് നീട്ടിവെക്കുകയായിരുന്നു.
Read Also : ഇർഫാൻ പത്താൻ ലങ്ക പ്രീമിയർ ലീഗിൽ; ഗെയിലിനൊപ്പം കളിക്കും
നേരത്തെ അഞ്ച് വിദേശ താരങ്ങൾ ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ആന്ദ്രേ റസൽ, ഫാഫ് ഡുപ്ലെസി, മൻവിന്ദർ ബിസ്ല, ഡേവിഡ് മില്ലർ, ഡേവിഡ് മലൻ എന്നിവരാണ് പിന്മാറിയത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് റസലിന്റെ പിന്മാറ്റം. ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഡുപ്ലസി, ഡേവിഡ് മില്ലർ, ഡേവിഡ് മലൻ എന്നിവർ വിട്ടുനിൽക്കുന്നത്.
Story Highlights – Irfan Pathan arrives in Sri Lanka ahead of Lanka Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here