Advertisement

‘സന്ദേശ’ത്തിലെ പ്രഭാകരനും പ്രകാശനുമല്ല, ഇത് കളത്തൂരിലെ സെലിനും സെറാഫിനും

November 17, 2020
Google News 1 minute Read
kalathur panchayath sisters contest election (1)

1991 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ചിത്രം ഓർമയില്ലേ ? വ്യത്യസ്ത പാർട്ടികളിൽ പ്രവർത്തിക്കുന്ന ജ്യേഷ്ടനും അനിയനും തമ്മിലുള്ള രാഷ്ട്രീയ തർക്കിലൂടെ കടന്നുപോകുന്ന ചിത്രത്തെ ഓർമിപ്പിക്കുകയാണ് കളത്തൂർ പഞ്ചായത്തിലെ രണ്ട് സഹോദരിമാർ.

ഒരു കുടുംബത്തിൽ നിന്ന് രണ്ട് വാർഡുകളിൽ രണ്ട് മുന്നണികൾക്കായി മത്സരിക്കുന്ന സഹോദരിമാർ നാടിന് തന്നെ കൗതുകമാവുകയാണ്. തിരുവനന്തപുരം കളത്തൂർ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നിന്ന് യുഡിഎഫിനും എൽഡിഎഫിനുമായി ജനവിധി തേടുകയാണ് സെറാഫിൻ ജയിംസും, സെലിൻ ഫ്രാങ്ക്‌ളിനും.

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ വാർഡിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടുന്നത് മൂത്ത സഹോദരി സെറാഫിൻ ജയിംസാണ്. അനിയത്തി പരുത്തിയൂർ വാർഡിലെ സിപിഐ സ്ഥാനാർത്ഥിയാണ്. രാഷ്ട്രീയജീവിതത്തിൽ രണ്ടുംപേരും രണ്ട് പക്ഷത്താണെങ്കിലും വീട്ടിൽ ഐക്യത്തിലാണ്. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ പോയി ചേച്ചിയുടെ നോമിനേഷൻ കൂടി വാങ്ങിക്കൊണ്ട് വന്നത് അനിയത്തി സെലിൻ ഫ്രാങ്കഌനാണ്.

സന്ദേശം സിനിമയിലേത് പോലെ വീട്ടിനകത്ത് സഹോദരങ്ങൾ തമ്മിൽ പോരില്ലെന്ന് ചുരുക്കം.

Story Highlights kalathur panchayath sisters contest election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here