കരിപ്പൂര്‍ വിമാനാപകടം; സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കരിപ്പൂര്‍ വിമാന ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തുറന്ന അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് അഭിഭാഷകനായ യശ്വന്ത് ഷേണായ് ആണ്. സുപ്രിം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാണ് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടത്.
Read Also : കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
വിമാനാപകടങ്ങള്‍ അന്വേഷിക്കുന്നതിന് കൃത്യമായ നടപടിക്രമം ഉണ്ടെന്നും നിലവില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ പൂര്‍ണ നിയന്ത്രണം ഇന്ത്യയിലെ സര്‍ക്കാരിനും ബന്ധപ്പെട്ട അധികൃതര്‍ക്കുമാണ്. അന്വേഷണത്തില്‍ എന്തെങ്കിലും കുറവ് കണ്ടെത്തിയാല്‍ കേന്ദ്രത്തിന് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ഷാജി പി ചാലിയും ബെഞ്ചിലുണ്ടായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓഗസ്റ്റ് ഏഴിനായിരുന്നു വിമാനാപകടം നടന്നത്. 19 യാത്രക്കാരും രണ്ട് പൈലറ്റുമാരും അപകടത്തില്‍ കൊല്ലപ്പെട്ടു. ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Story Highlights – karipur plane crash, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here