Advertisement

കോതമംഗലം പള്ളിത്തര്‍ക്കം; യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

November 17, 2020
Google News 2 minutes Read
Kothamangalam church dispute

കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് റദ്ദാക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ അപ്പീല്‍ കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി ഇടവകയിലെ യാക്കോബായ സഭ അംഗങ്ങളാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളി ഏറ്റെടുക്കുന്നതിലുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നാണ് ആവശ്യം. സഭ തര്‍ക്കത്തിലെ 2017ലെ സുപ്രിംകോടതി വിധി കോതമംഗലം പള്ളിക്ക് ബാധകം അല്ലെന്നാണ് ഹര്‍ജിയിലെ വാദം.

Story Highlights Kothamangalam church dispute; High Court will hear the appeal of the Jacobite community

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here