സിപിഐഎം നേതാവ് എം. ബി രാജേഷിന് കൊവിഡ്

സിപിഐഎം നേതാവ് എം. ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടർന്ന നടത്തിയ ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടിൽ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവർ മുൻ കരുതൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ കോവിഡ് പോസിറ്റീവായി. പനിയെ തുടർന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റി ജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണ്.കഴിഞ്ഞ ദിവസങ്ങളിൽ ചില പരിപാടികളിൽ അടുത്തിടപഴകിയ നിരവധി പേരുണ്ട്.അവരോടെല്ലാം മുൻകരുതൽ എടുക്കാൻ അഭ്യർത്ഥിക്കുന്നു.

Story Highlights Covid, M B Rajesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top