യാത്രക്കാര്‍ക്ക് ഇനി സൈക്കിള്‍ ട്രെയിനില്‍ കൊണ്ടുപോകാം; അനുമതി നല്‍കി കൊച്ചി മെട്രോ

കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തിലാണ് കെഎംആര്‍എല്‍ തീരുമാനം. പ്രത്യേക ചാര്‍ജ് നല്‍കാതെ സ്വന്തം സൈക്കിള്‍ ട്രെയിനില്‍ കയറ്റി കൊണ്ടുപോകാം.
ആദ്യഘട്ടത്തിൽ ആറ് സ്റ്റേഷനുകളിലാണ് സൈക്കിൾ കയറ്റാൻ അനുമതി. ചങ്ങമ്പുഴ പാർക്ക്,പാലാരിവട്ടം, ടൗൺഹാൾ, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം എന്നീ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുമായി പ്രവേശിക്കാം. ലിഫ്റ്റുകളിലും സൈക്കിൾ കൂടെ കൂട്ടാം. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യ പൂർണമായ യാത്രകൾ ഉറപ്പാക്കുന്നതിനാണ് കെഎംആർഎല്ലിന്റെ പുതിയ തീരുമാനം.
അതേസമയം കളമശേരിയെയും കാക്കനാട് കളക്ടറേറ്റിനെയും ബന്ധിപ്പിച്ചുള്ള ഫീഡര്‍ സര്‍വീസിന് തുടക്കമായി. കൊച്ചി മെട്രോ ഓപ്പറേഷന്‍സ് & മെയ്ന്റനെന്‍സ് ജനറല്‍ മാനേജര്‍ എ മണികണ്ഠന്‍ ആദ്യ ടിക്കറ്റ് എടുത്ത് ഫീഡര്‍ സര്‍വീസിന്റെ തുടക്കം കുറിച്ചു. പൊതുജനങ്ങള്‍ക്കും, കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കും ഫീഡര്‍ സര്‍വീസ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
Story Highlights – cochi metro, cycle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here