കിഫ്ബി: എതിര്‍ക്കാതിരുന്നത് വികസനത്തിന് തടസം നില്‍ക്കേണ്ടെന്ന് കരുതി; പി.കെ കുഞ്ഞാലിക്കുട്ടി

PK Kunhalikutty criticizes govt over Kiifb controversy

കിഫ്ബി വിവാദത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംപി. വികസനത്തിന് തടസം നില്‍ക്കേണ്ട എന്നു കരുതിയാണ് തുടക്കത്തില്‍ കിഫ്ബിയെ യുഡിഎഫ് എതിര്‍ക്കാതിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓഡിറ്റ് ഇല്ലാതെ മുന്നോട്ടു പോകുന്നതിനെ നേരത്തെ തന്നെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബി ഇതേപടി തുടരണോ എന്ന് യുഡിഎഫ് ചര്‍ച്ച ചെയ്യും. വിമര്‍ശിക്കുന്നവര്‍ക്ക് ഫണ്ടില്ല എന്ന് പറയാന്‍ ഇത് പാര്‍ട്ടി ഫണ്ടല്ല പൊതു ഫണ്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights PK Kunhalikutty criticizes govt over Kiifb controversy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top