തനിക്കെതിരായ കൊലപാതക ഭീഷണി; കാളീപൂജയിൽ പങ്കെടുത്തതിൽ ക്ഷമ ചോദിച്ച് ഷാക്കിബ് അൽ ഹസൻ

കൊൽക്കത്തയിലെ കാളീപൂജയിൽ പങ്കെടുത്തതിൽ ക്ഷമ ചോദിച്ച് ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. പൂജയിൽ പങ്കെടുത്തതിൻ്റെ പേരിൽ ഷാക്കിബിനെതിരെ ഒരു യുവാവ് വധഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷാക്കിബ് ക്ഷമാപണവുമായി രംഗത്തെത്തിയത്. അതേസമയം, ഷാക്കിബിനെ ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
“സമൂഹമാധ്യമങ്ങളിൽ അടക്കം, ഞാൻ കൊൽക്കത്തയിലേക്ക് പോയത് ഒരു പൂജാ പരിപാടി ഉദ്ഘാടനം ചെയ്യാനായിരുന്നു എന്നാണ് പ്രചരിക്കുന്നത്. എന്നാൽ, അതല്ലായിരുന്നു എൻ്റെ സന്ദർശനത്തിൻ്റെ കാരണം. ഞാൻ പൂജ ഉദ്ഘാടനം ചെയ്തിട്ടില്ല. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം ആണ് പൂജ ഉദ്ഘാടനം ചെയ്തത്. എനിക്ക് ലഭിച്ച ക്ഷണക്കത്തിൽ ഞാനല്ല മുഖ്യാതിഥിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഇസ്ലാം മത വിശ്വാസി എന്ന നിലയിൽ മതാചാരങ്ങൾ പാലിക്കുന്ന ആളാണ് ഞാൻ. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ ക്ഷമിക്കണം.”- തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഷാക്കിബ് പറഞ്ഞു.
Read Also : വടിവാളുമായി ലൈവിലെത്തി ഷാക്കിബ് അൽ ഹസനെതിരെ വധഭീഷണി; യുവാവ് അറസ്റ്റിൽ
ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ മൊഹ്സിൻ താലൂക്ദർ എന്ന യുവാവ് ഷാക്കിബിനെതിരെ വധഭീഷണി ഉയർത്തിയത്. ഷാക്കിബ് മുസ്ലിം സമുദായത്തെ അപമാനിച്ചു എന്ന് ഇയാൾ ആരോപിച്ചു. ഷാക്കിബിനെ കൈയിൽ കിട്ടിയാൽ കത്തി കൊണ്ടു തുണ്ടം തുണ്ടമാക്കി വെട്ടും. കൊല്ലാൻ അവസരം കിട്ടിയാൽ സിൽഹെറ്റിൽ നിന്ന് നടന്നിട്ടാണെങ്കിൽ പോലും ധാക്കയിലെത്തി താൻ കൃത്യം നിർവഹിക്കുമെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു.
Story Highlights – Shakib Al Hasan gets death threat for attending puja in Kolkata, apologises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here