Advertisement

ക്യാൻസർ ബാധിതനായ നടൻ തവസിക്ക് സഹായവുമായി വിജയ് സേതുപതിയും ശിവകാർത്തികേയനും

November 17, 2020
Google News 2 minutes Read
Sivakarthikeyan Vijay Sethupathi Thavasi

ക്യാൻസർ ബാധിതനായ തമിഴ് നടൻ തവസിക്ക് സഹായവുമായി വിജയ് സേതുപതിയും ശിവകാർത്തികേയനും. ശിവകാർത്തികേയൻ 25,000 രൂപയും വിജയ് സേതുപതി ഒരു ലക്ഷം രൂപയുമാണ് നൽകിയത്. ക്യാൻസർ ബാധിച്ച് തിരിച്ചറിയാൻ കഴിയാത്ത നിലയിലുള്ള തവസിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും സഹായഹസ്തവുമായി എത്തിയത്.

Read Also : കാൻസർ ബാധിതനായി തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിൽ നടൻ; ചികിത്സ ഏറ്റെടുത്ത് എംഎൽഎ

അതേസമയം, തവസിയുടെ ചികിത്സ ഡിഎംകെ എംഎൽഎ ശരവണൻ പൂർണമായും ഏറ്റെടുത്തിരുന്നു. താരത്തിന്റെ ചികിത്സാ ചെലവുകളെല്ലാം ഏറ്റെടുത്ത വിവരം എംഎൽഎ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. കാൻസറിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലാണ് താരമെന്നും തൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൂര്യ ചാരിറ്റി വഴി ചികിത്സ ഏറ്റെടുത്തുവെന്നുമാണ് എംഎൽഎ ട്വീറ്റ് ചെയ്തത്.

https://twitter.com/mdr_saravanan/status/1328344384652206081

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ദയനീയാവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. ചികിത്സാസഹായത്തിനായി കൈകൂപ്പി അപേക്ഷിക്കുന്ന തവസിയുടെ വിഡിയോ വളരെ വേഗത്തിൽ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് നടന് സഹായം എത്തിത്തുടങ്ങിയത്.

കിഴക്ക് ചീമയിലെ (1993) എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ട വ്യക്തിയാണ് തവസി. 30 വർഷമായി തമിഴ് സിനിമാ ലോകത്ത് ചെറിയ വേഷങ്ങൾ ചെയ്ത തവസി രജനികാന്ത്, ശിവകാർത്തികേയൻ എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

Story Highlights Sivakarthikeyan and Vijay Sethupathi lend financial help to Thavasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here