മുൻസിഫ് മജിസ്‌ട്രേറ്റ് തസ്തികകളിന്മേലുള്ള ഹൈക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയാണെന്ന് സുപ്രിംകോടതി

മുൻസിഫ് മജിസ്‌ട്രേറ്റ് തസ്തികകളിലേക്കുള്ള അധിക ഒഴിവുകൾ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നികത്തണമെന്ന ഹൈക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയാണെന്ന് സുപ്രിംകോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് കേരള ഹൈക്കോടതി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് വിധി. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരുവർഷത്തിനകം വരുന്ന ഒഴിവുകൾ നികത്താൻ മാത്രമാണ് ചട്ടം അനുവദിക്കുന്നതെന്ന് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ അഡ്വ. വി. ഗിരി അറിയിച്ചു. എന്നാൽ, ഈ വാദം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അംഗീകരിച്ചില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിലപാട് അറിയിക്കാനും അഭിഭാഷകന് നിർദേശം നൽകി.

Story Highlights Supreme Court upholds High Court order on Munsiff Magistrate posts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top