ഭരണഘടനാ സ്ഥാപനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച ധനമന്ത്രി രാജിവയ്ക്കണം: വി.ഡി. സതീശന്‍ എംഎല്‍എ

ഭരണഘടനാ സ്ഥാപനത്തെ ആക്ഷേപിച്ച് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് വി. ഡി. സതീശന്‍ എംഎല്‍എ. മുന്‍കൂട്ടി അറിയിക്കാത്ത എന്ത് കാര്യമാണ് സിഎജി റിപ്പോര്‍ട്ടിലുള്ളതെന്ന് ചൂണ്ടിക്കാട്ടാന്‍ ധനമന്ത്രിയെ വെല്ലുവിളിക്കുന്നു. കിഫ്ബിയും സര്‍ക്കാരും വെവ്വേറെയാണെന്ന ധനമന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും വി.ഡി. സതീശന്‍ എംഎല്‍എ പറഞ്ഞു.

വായ്പകളുടെ ബാധ്യത സര്‍ക്കാരിനാണ്. റിപ്പോര്‍ട്ട് നിയമസഭയിലെത്തുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ആഘാതത്തെ മറികടക്കാനുള്ള മുന്‍കൂര്‍ ജാമ്യമാണ് ധനമന്ത്രി എടുക്കുന്നത്. ഫൈനല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ധനവകുപ്പില്‍ കാണാനില്ലെന്ന വാദം വിചിത്രമാണ്. നിയമവിരുദ്ധമായി ചോര്‍ത്തി പരസ്യമാക്കിയത് അന്തിമ റിപ്പോര്‍ട്ടാണെന്ന് മന്ത്രിക്ക് സമ്മതിക്കേണ്ടതായി വന്നതായും വി. ഡി. സതീശന്‍ പറഞ്ഞു.

Story Highlights vd satheesan mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top