Advertisement

എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ്; ഇലോൺ മസ്കിന്റെ സ്പേസ്എക്സ് ഇന്ത്യയിലേക്ക്

November 18, 2020
Google News 2 minutes Read
Elon Musk SpaceX India

ലോകത്തെ അതിസമ്പന്നരിൽ പെട്ട ഇലോൺ മസ്കിൻ്റെ ഏറോസ്പേസ് കമ്പനി സ്പേസ്എക്സ് ഇന്ത്യയിലേക്ക്. സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് വഴി എല്ലാ ഗ്രാമങ്ങളിലും ഇൻ്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറോസ്പേസ് ഇന്ത്യൻ മാർക്കറ്റിലേക്ക് കടക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച അനുമതിക്കായി സ്പേസ്എക്സ് സംഘം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റാർലിങ്കിന് ട്രായ് അനുമതി നൽകുകയാണെങ്കിൽ 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം സാറ്റലൈറ്റുകൾ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു.

Read Also : സക്കർബർഗിനെ പിന്നിലാക്കി ഇലോൺമാസ്‌ക് ലോക കോടീശ്വര പട്ടികയിൽ മൂന്നാമൻ

ഏറോസ്പേസിൻ്റെ സ്റ്റാർലിങ്ക് ഇൻ്റർനെറ്റിന് മികച്ച വേഗതയുണ്ടെന്നാണ് വിവരം. സ്റ്റാർലിങ്കിൻ്റെ ബീറ്റാ ടെസ്റ്റിങ് നടക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഏറോസ്പേസ് നൽകുന്ന ഇൻ്റർനെറ്റ് വേഗം മികച്ചതാണെന്ന് റിപ്പോർട്ടുകൾ വന്നത്. ആഴ്ചകൾക്കു മുൻപാണ് അമേരിക്കയിൽ ബീറ്റ ടെസ്റ്റിങ് ആരംഭിച്ചത്. സെക്കൻഡിൽ 100 മുതൽ 160 വരെ മെഗാബൈറ്റ്സ് വേഗത ലഭിക്കുന്നുണ്ടെന്നാണ് ബീറ്റ ടെസ്റ്റർമാർ പറയുന്നത്. ഡിഷ് ആൻ്റിനകൾ പോലുള്ള ചെറിയ ഉപകരണങ്ങൾ കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിച്ചാണ് സാറ്റലൈറ്റ് ഇൻ്റർനെറ്റ് ലഭ്യമാക്കുക.

അതേസമയം, ഈ നീക്കം രാജ്യത്തെ മറ്റ് ടെലികോം കമ്പനികൾക്ക് വലിയ ഭീഷണി ഉയർത്തും. കേബിളുകളോ ടവറുകളോ ഇല്ലാതെയുള്ള ഇൻ്റർനെറ്റ് രാജ്യത്തെ ടെലികോം മേഖലയെ തകർക്കുമെന്ന് വിദഗ്ധർ പറയുന്നു.

Story Highlights Elon Musk’s SpaceX urges India to allow satellite tech for rural internet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here