എരുവേശി കള്ളവോട്ട് കേസ്; പൊലീസ് ഒഴിവാക്കിയ 25 പേരെയും പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവ്

കണ്ണൂര്‍ എരുവേശി കള്ളവോട്ട് കേസില്‍ പൊലീസ് ഒഴിവാക്കിയ 25 പേരെയും പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവ്. യഥാര്‍ത്ഥ വോട്ടര്‍മാരെ സാക്ഷികളാക്കി കേസില്‍ തുടരന്വേഷണം നടത്താനും തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഹര്‍ജിയിലാണ് നടപടി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എരുവേശി കെ കെ എന്‍ എം യു പി സ്‌കൂളിലെ 109 ആം ബൂത്തില്‍ 154 കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോസഫ് കൊട്ടുകാപ്പള്ളിയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കള്ളവോട്ട് നടന്നതിന് തെളിവില്ലന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഇതോടെ എസ്‌ഐ അടക്കമുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഈ രേഖകളുടെ അടിസ്ഥാനത്തില്‍ 58 കള്ളവോട്ടുകള്‍ നടന്നതായും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഒഴിവാക്കിയ 25 പേരെ പ്രതി ചേര്‍ത്ത് കേസില്‍ തുടരന്വേഷണം നടത്താന്‍ തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ യഥാര്‍ത്ഥ വോട്ടര്‍മാരെ സാക്ഷികളാക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights – vote, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here