ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിഎം ഹാക്ക് ചെയ്തുവെന്ന വ്യാജ പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം [24 fact check]

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഒരു വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി ഇവിഎം മെഷീന്‍ ഹാക്ക് ചെയ്തുവെന്നും ഹാക്കിംഗിനായി എത്തിയ യുവാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയെന്നുമാണ് പ്രചാരണം. ഇവിഎം മെഷീന്‍ ഹാക്കിംഗ്, ബിജെപി, ബിഹാര്‍ ഇലക്ഷന്‍ എന്നീ വാക്കുകളും പ്രചരിക്കുന്ന വിഡിയോയ്ക്കൊപ്പം ഉപയോഗിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

നിലവില്‍ പ്രചരിക്കുന്ന വിഡിയോ പഴയതാണ്. ഹരിയാനയിലെ റൂഖിയിലേ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബറോഡ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ഇവിഎം ഹാക്ക് ചെയ്തു എന്ന തലക്കെട്ടോടെ ഇതേ വിഡിയോ മുന്‍പും പ്രചരിച്ചിരുന്നു. യുവാവിന്റെ കൈയിലുള്ള മെഷീന്‍ ഉപയോഗിച്ച് ഇവിഎം ഹാക്ക് ചെയ്യുന്നു എന്നായിരുന്നു പ്രചാരണം. എന്നാല്‍ വോട്ടര്‍ സ്ലിപ്പ് പ്രിന്റിംഗ് മെഷീനാണ് യുവാവിന്റെ കൈയിലുള്ളതെന്നായിരുന്നു ബിജെപിയുടെ വാദം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതി കൊടുക്കും എന്നും ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു.

Story Highlights Fact Check: Video Of Boy With Voter Slip Printing Machine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top