മാനസികാരോഗ്യത്തെ പറ്റി യുവതിയുടെ ട്വീറ്റ്; ശാരീരികമായി അധിക്ഷേപ്പിച്ച് കങ്കണ: വിവാദം

Kangana Ranaut body shamed

മാനസികാരോഗ്യത്തെപ്പറ്റി ട്വീറ്റ് ചെയ്ത യുവതിയെ ശാരീരികമായി അധിക്ഷേപ്പിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. കാണാൻ കൊള്ളിലെന്നും എത്രയും വേഗം ഹെയർസ്റ്റൈൽ മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. കങ്കണയുടെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമാണ്. മാനസികാരോഗ്യം ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും കങ്കണ പറഞ്ഞത് ശരിയായില്ലെന്നുമാണ് ട്വിറ്റർ ലോകം പറയുന്നത്.

‘നിങ്ങൾ സ്വയം നോക്കിയിട്ടുണ്ടോ? തനിക്കെന്തെലും മരുന്ന് കഴിച്ചൂടെ? നിങ്ങൾക്ക് ആത്മഹത്യാ പ്രവണതയുണ്ട്. ടോക്സിക് ആണ്. കാണാൻ കൊള്ളില്ല. ഇനി എന്തെങ്കിലും കുറവ് ബാക്കിയുണ്ടോ? താൻ എന്നെ പഠിപ്പിക്കാൻ വരണ്ട, ഞാൻ പറയുന്നത് കേൾക്കൂ. താൻ ഉടൻ തന്നെ ഹെയർസ്റ്റൈൽ മാറ്റൂ. യോഗ ചെയ്യാൻ പഠിക്കൂ’- ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്. നിരവധി ആളുകൾ കങ്കണക്കെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും കങ്കണയെ അനുകൂലിക്കുന്നവരുമുണ്ട്.

നേരത്തെ, താൻ സവർക്കറിൻ്റെ ആരാധികയാണെന്ന കങ്കണയുടെ വെളിപ്പെടുത്തലും ചർച്ചയായിരുന്നു. താൻ ജയിലിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്നും ഹിന്ദു മഹാസഭ സ്ഥാപകനായ സവർക്കറെ താൻ ആരാധിക്കുന്നുണ്ടെന്നുമായിരുന്നു കങ്കണയുടെ അഭിപ്രായം. വെറുപ്പ് പരത്തിയെന്ന് ആരോപിച്ച് മുംബൈ കോടതി കങ്കണയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കങ്കണ നടൻ ആമിർ ഖാനെ വിമർശിക്കുകയും ചെയ്തു.

Read Also : കങ്കണ റണൗട്ടിനെതിരെ മാനനഷ്ട കേസ്

മുംബൈയെ പാക് അധിനിവേശ കശ്മീരായി കങ്കണ വിശേഷിപ്പിച്ചതും, മുംബൈയിലെ ഓഫീസ് പൊളിച്ച സർക്കാർ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമായി എന്ന താരത്തിൻ്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇത് പിന്നീട് മഹാരാഷ്ട്ര സർക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു.

Story Highlights – Kangana Ranaut body shamed twitter handle

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top