കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം; ചട്ടവിരുദ്ധമല്ലെന്ന് ദേവസ്വം ബോര്‍ഡ്

kerala varma college

കേരള വര്‍മ കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍ നിയമനം നടത്തിയത് ചട്ട വിരുദ്ധമായല്ലെന്ന വിശദീകരണവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റ ഭാര്യയും കേരള വര്‍മ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ.ആര്‍ ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പല്‍ ഡോ എ പി ജയദേവന്‍ രാജിവച്ചിരുന്നു.

Read Also : വൈസ് പ്രിന്‍സിപ്പല്‍ നിയമനം; കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജിവച്ചു

ചട്ടവിരുദ്ധമായാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനമെന്നും പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രിന്‍സിപ്പലിന് വീതിച്ച് നല്‍കിയപ്പോള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചില്ലെന്നും ജയദേവന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ യൂണിവേഴ്‌സിറ്റി റെഗുലേഷന്‍ പരിധിയില്‍ നിന്നുകൊണ്ടാണ് തസ്തിക സൃഷ്ടിച്ചതെന്നാണ് കേരള വര്‍മ കോളജ് മാനേജ്‌മെന്റ് ആയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

ഡോ. ആര്‍ ബിന്ദുവിനെ നിയമിച്ചത് സീനിയോറിറ്റി വ്യവസ്ഥകള്‍ക്കനുസരിച്ചാണെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചട്ട വിരുദ്ധമായാണ് പ്രിന്‍സിപ്പല്‍ നിയമനമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്.

Story Highlights kerala varma college, vice principal appointment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top