ലൈഫ് മിഷൻ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വീണ്ടും നോട്ടീസ് അയക്കാൻ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനം

ലൈഫ് മിഷനിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വീണ്ടും നോട്ടീസ് അയക്കാൻ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനം. കമ്മിറ്റിക്ക് നൽകിയ മറുപടി എങ്ങനെ ചോർന്നുവെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. ഇ.ഡി നൽകിയ വിശദീകരണം എത്തിക്‌സ് കമ്മിറ്റി പരിഗണിച്ചില്ല. ലൈഫ് മിഷൻ സംബന്ധിച്ചസർക്കാർ വാദംകേട്ടശേഷം മാത്രമേ ഇതു പരിഗണിക്കുകയുള്ളൂ.
ലൈഫ് മിഷനിലെ ഇടപെടലിൽ എൻഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റിനു വീണ്ടും നോട്ടീസ് നൽകാൻ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. ഇ.ഡിയുടെ അന്വേഷണം നിയമസഭായുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണന്ന് ചൂണ്ടിക്കാട്ടി ജയിംസ് മാത്യൂ എംഎൽഎയാണ് പരാതി നൽകിയത്. ഇതിൽ എത്തിക്‌സ് കമ്മിറ്റി ഇ.ഡിക്ക് നോട്ടീസ് നൽകിയിരുന്നു.
ഇതിനു ഇ.ഡി നിയമസഭാ സമിതിക്ക് നൽകിയ മറുപടി മാധ്യമങ്ങളിൽ വന്നിരുന്നു. നിയമസഭാ സെക്രട്ടറിക്ക് നൽകിയ കത്തു സഹിതമാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇതിൽ നിയമസഭാ സമിതി നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിച്ചിരുന്നു. ഇന്ന് ചേർന്ന എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ ഇ.ഡിയുടെ മറുപടി സമിതി പരിഗണിച്ചില്ല. പകരം സമിതിക്ക് നൽകിയ മറുപടി എങ്ങനെ ചോർന്നുവെന്നതിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കാൻ സമിതി തീരുമാനിച്ചു. ലൈഫ് മിഷൻ സംബന്ധിച്ച് സർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം മറുപടി പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം. ഇക്കാര്യത്തിൽ സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ സമിതി നിർദ്ദേശിച്ചു. എന്നാൽ, പ്രതിപക്ഷം സമിതിയുടെ നിലപാടിൽ വിയോജിപ്പ് അറിയിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് സമിതിയുടെ നീക്കമെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
Story Highlights – Life Mission; Legislative Ethics Committee decides to send another notice to the Directorate of Enforcement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here