Advertisement

ജോ ബൈഡനെ ഫോണിൽ വിളിച്ച് നരേന്ദ്ര മോദി; കമലാ ഹാരിസിനും അഭിനന്ദനം

November 18, 2020
Google News 6 minutes Read

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയത്തിൽ ജോ ബൈഡനെയും കമലഹാരിസിനെയും മോദി അഭിനന്ദിച്ചു. കൊവിഡ് അടക്കം നിരവധി വിഷയങ്ങൾ ബൈഡനുമായി മോദി സംസാരിച്ചു.

കൊവിഡ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പരസ്പര സഹകരണം തുടരും. ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇതാദ്യമായാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യ പ്രതികരിക്കുന്നത്. കമല ഹാരിസിന്റെ വിജയം ഇന്ത്യൻ സമൂഹത്തിന് അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights Joe biden, Narendra modi, Kamala Harris

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here